Main Banner
Browsing Category

malappuram

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറത്തെ കര്‍ക്കടകം അങ്ങാടിയില്‍ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.…

നിപ : മലപ്പുറം, പാലക്കാട് ജില്ലക്കാർക്ക് ജാഗ്രതാ നിർദേശം

സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്…

ബൂത്ത് ലെവൽ ഓഫീസർമാർക്ക് പരിശീലന പരിപാടി

മലപ്പുറം നിയോജകമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ജൂലൈ 15, 16 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം 15ന് രാവിലെ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ…

ഒഴൂർ പുത്തന്‍പള്ളി റോഡ് ഉദ്ഘാടനം ചെയ്തു 

ഒഴൂര്‍ പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജനപ്രതിനിധികളുടെ…

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേൽ; മലപ്പുറം ജില്ലയില്‍ 203

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്…

ഹജ്ജ് ട്രൈനർ -2025 അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

2025 ലെ ഹജ്ജ് അപേക്ഷ സമർപ്പണം മുതൽ ഹാജിമാരുടെ മടക്കയാത്ര വരെ ഹാജിമാരെ സഹായിച്ച് ഹജ്ജ് ട്രെയിനർമാരായി മികച്ച സേവനം ചെയത 2025 ലെ എല്ലാ ട്രെയിനർമാരുടെയും അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും കരിപ്പൂർ ഹജ്ജ് ഹൗസിൽ നടത്തി. ഇന്ന് (ശനി)…

ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച പട്ടരുപറമ്പ് കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

താനാളൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെൻറർ കനോലികനാൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സെന്ററിലേക്ക്…

മത്സ്യ കര്‍ഷകരെ ആദരിച്ചു

മത്സ്യ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യ കര്‍ഷകരെ ആദരിച്ചു. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ മികച്ച ഏഴ് കര്‍ഷകരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ജലവിതരണം തടസ്സപ്പെടും

വളാഞ്ചേരി നഗരസഭക്കും ഇരുമ്പിളിയം, എടയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ ജൂലായ് 14 തിങ്കളാഴ്ച മുതല്‍ 21 വരെ വളാഞ്ചേരി - ഇരിമ്പിളിയം പഞ്ചായത്തുകളിലെ…

വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

2025- 26 വര്‍ഷത്തെ വനമിത്ര പുരസ്‌കാരത്തിന് വനം- വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവുമാണ് നല്‍കുക. കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍…