Fincat
Browsing Category

Obituary

കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം.എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ദേശിയപാത 66 പെരുമ്പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്.…

ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കോട്ടയം: കോട്ടയം കിടങ്ങൂരില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത് സ്വദേശി രമണി (70)യെയാണ് ഭര്‍ത്താവ് സോമൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണ് സംഭവം. സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന

തൃശ്ശൂർ കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ മരണകാരണം ഹൃദ്രോഗമെന്ന് സൂചന. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് സംഭവം. ഹൃദ്രോഗമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടത്തിൽ സൂചന. ചിറമനേങ്ങാട് സ്വദേശി…

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി

പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു.…

പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം

പാലക്കാട് പതിനാലുകാരന്‍ ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂരിലാണ് സംഭവം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസത്തെ നാലാമത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസത്തെ നാലാമത്തെ മസ്തിഷ്‌ക ജ്വര മരണമാണ് സ്ഥിരീകരിച്ചത്.…

റിട്ടയേർഡ് സ്‌കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു

റിട്ടയേർഡ് സ്‌കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ.ഭാസ്‌കരൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെങ്ങിൽ കയറിയപ്പോൾ തലകറങ്ങി താഴെ…

നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: വടകര തോടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാൻ സ്വദേശി അനം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതര സംസ്ഥാന തൊഴിലാളി നിസാമുദ്ദീൻ്റെ മകളാണ്…

ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മയ്യനാട് നടന്ന അപകടത്തില്‍ താന്നി സ്വദേശികളാണ് മരിച്ചത്. അലന്‍ ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30നായിരുന്നു അപകടം. ബസിലേക്ക് ബൈക്ക് ഇടിച്ച്…

എട്ട് വയസുകാരന്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: ചെമ്ബഴന്തിയില്‍ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെമ്ബഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്ബതികളുടെ മകന്‍ ശ്രേയസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചെമ്ബഴന്തി മണക്കല്‍ എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ്…