19കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താനും ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അലിഗഡ് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. സപ്തംബര്‍ 14നായിരുന്നു സംഭവം. മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍പോയ 19കാരിയായ ദലിത് പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലംഗസംഘം തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പോലിസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി.