സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ഡിസോഡേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

എസ്.ആര്.സി. കമ്മ്യൂണിറ്റി കോളെജ് മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ഡിസോഡേഴ്സ് വിഷയത്തില്‍ 2027 ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന പ്രോഗ്രാമിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സ്കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷനല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. താത്പര്യമുള്ളവര്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഡിസംബര്‍ 31 നകം അപേക്ഷിക്കണം.

ജില്ലയിലെ പഠന കേന്ദ്രങ്ങള്‍
ക്യാമ്പ് ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെന്റര്‍, അപ്ഹില്‍, മഹിള സമാജം ബില്‍ഡിങ്, മലപ്പുറം. ഫോണ്‍- 9447808822, 9946801429.,

മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മേല്‍മുറി, മലപ്പുറം, ഫോണ്‍- 9745380777, 9645777380
മോര്‍ണിങ് സ്റ്റാര്‍ ലേണിങ് ഗാര്ഡന്, വെളിമുക്ക് സൗത്ത്, ആലുങ്കല്‍, മലപ്പുറം. ഫോണ്‍-9656813329.
