ഭവനരഹിതർക്ക് വീടുകൾ നിർമിക്കാൻ തുക അനുവദിച്ചു

ദേശമംഗലം -കൊറ്റമ്പത്തൂ൪ കോളനിയിലെ ഭവന രഹിത൪ക്ക് വീട് നിർമിക്കാൻ തുക അനുവദിച്ചു. യു ആർ പ്രദീപ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് 43.72 ലക്ഷം രൂപ അനുവദിച്ചത്.

2018ല്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ വീട് നഷ്ടപെട്ട19 കുടുംബങ്ങൾക്കാണ് ഈ ധനസഹായം. ദേശമംഗലം എസ്റ്റേറ്റ് പടിയിലുള്ള രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ്‌ ഭവനനി൪മ്മാണം നടക്കുന്നത്.

ഓരോവീടിനും നാല് ലക്ഷം രൂപ സ൪ക്കാരില്‍ നിന്നും അനുവദിച്ചതിനു പുറമെ, ഓരോ ഭവനത്തിനും 2,30,100,രൂപ വീതമാണ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചത്. തൃശൂർ ജില്ലാ ലേബർ കോൺട്രാക്‌ട്‌ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നി൪മ്മാണ ചുമതല.