കാഴ്ച പരിമിതിയുള്ളവർക്കായി കാരൂർ കഥകളുടെ ഓഡിയോ സിഡി പ്രകാശനം നടന്നു

കൊടകര ഗ്രാമ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കവി കാരൂർ നീലകണ്ഠ പിള്ളയുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ചു കാഴ്ച പരിമിതിയുള്ളവർക്കായി കാരൂരിന്റെ 21 അനശ്വര കഥകൾ വായിച്ച് ഓഡിയോ രൂപത്തിലാക്കിയതിന്റെ സിഡി പ്രകാശനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആർ പ്രസാദൻ സിഡി പ്രകാശനം ചെയ്തു. കാഴ്ച പരിമിതിയുള്ള നാടൻപാട്ട് കലാകാരൻ വിനോദ് കൊടകര സിഡി ഏറ്റുവാങ്ങി. വനിതാ വേദി ചെയർപേഴ്‌സൻ മഞ്ജുവിശ്വനാഥ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ എൽ പാപ്പച്ചൻ ,
ലൈബ്രേറിയൻ ജയൻ അവണൂർ, കൺവീനർ ടി കെ ബിന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ് :
കൊടകര ഗ്രാമ പഞ്ചായത്ത് കേന്ദ്രa ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കാഴ്ച പരിമിതികർക്കായി ചെയ്ത ഓഡിയോ സിഡിയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രസാദൻ നിർവഹിക്കുന്നു