സപ്ലൈകോയുടെ നവീകരിച്ച ആറുവില്പനശാലകളുടെഉദ്ഘാടനം മൂന്നിന്

സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറ് വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകീട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോര്‍, ഇടുക്കി കുമളി പീപ്പിള്‍സ് ബസാര്‍, എറണാകുളം പനങ്ങാട് സൂപ്പര്‍മാര്‍ക്കറ്റ്, ആലപ്പുഴ ഹരിപ്പാട് സൂപ്പര്‍മാര്‍ക്കറ്റ്, പാലക്കാട് വടവന്നൂര്‍ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ്, മലപ്പുറം മക്കരപ്പറമ്പ് സൂപ്പര്‍മാര്‍ക്കറ്റ് എന്നീ വില്പനശാലകളുടെ ഉദ്ഘാടനമാണ് നടക്കുക. എം എല്‍ എമാര്‍, പഞ്ചായത്ത്/മുനിസിപ്പല്‍ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് ചടങ്ങ്