മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. വണ്ടൂരില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആണ് പിടികൂടിയത്.
സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ചെര്‍പ്പുളശേരി പാലക്കാപ്പറമ്പില്‍ ജാബിര്‍, ആലുവ കൊച്ചുപറമ്പില്‍ മിഥുന്‍, പുത്തന്‍വീട്ടില്‍ സുജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്