കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്/ അവാർഡ്/ എൻഡോവ്മെൻ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലം കല്പിത സർവകലാശാല ഏർപ്പെടുത്തിയ ഫെലോഷിപ്പ്/അവാർഡ്/ എൻഡോവ്മെൻ്റുകൾ എന്നിവയ്ക്ക് ബന്ധപ്പെട്ട കലാകാരന്മാരിൽ നിന്നും സഹൃദയരിൽ നിന്നും സംഘടനകളിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു.

ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച ലബ്ധപ്രതിഷ്ഠരായ രണ്ട് കലാകാരൻ/കലാകാരി എന്നിവർക്ക് സമ്മാനിക്കുന്നതാണ് ഫെലോഷിപ്പുകൾ. കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി/ചമയം, കൂടിയാട്ടം (വേഷം, മിഴാവ്), മോഹിനിയാട്ടം, തുള്ളൽ, കർണാടകസംഗീതം, നൃത്തസംഗീതം, മൃദംഗം, നട്ടുവാങ്കം, പഞ്ചവാദ്യം (തിമില, ഇടയ്ക്ക, മദ്ദളം, കൊമ്പ്, ഇലത്താളം), കലാ ഗ്രന്ഥം, ഡോക്യുമെന്ററി, സമഗ്ര സംഭാവന പുരസ്കാരം, യുവപ്രതിഭ അവാർഡ്, മുകുന്ദരാജ സ്മൃതി പുരസ്കാരം എന്നിവയ്ക്കാണ് അവാർഡുകൾ നൽകുക. കലാരത്നം, ഡോ. വി എസ് ശർമ എൻഡോവ്മെന്റ്, പൈങ്കുളം രാമചാക്യാർ പുരസ്കാരം, വടക്കൻ കണ്ണൻ നായർ പുരസ്കാരം, ദിവാകരൻ നായർ സ്മാരക സൗഗന്ധികം പുരസ്കാരം, ഭാഗവത കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ് എന്നിവയാണ് എൻഡോവ്മെന്റ് വിഭാഗത്തിൽപ്പെട്ടത്.

അപേക്ഷകൾ ഒക്ടോബർ 15 വൈകീട്ട് അഞ്ച് മണിക്കകം രജിസ്ട്രാർ, കേരള കലാമണ്ഡലം കല്പിത സർവകലാശാല, ചെറുതുരുത്തി പോസ്റ്റ്, തൃശ്ശൂർ 679 531 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ എത്തിക്കണം. വിശദവിവരങ്ങൾക്ക് www.kalamandalam.org എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക