കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു.


മാഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മാഹി ഗവ.ജനറൽ ആസ്പത്രിയിൽ കുഴഞ്ഞു വീണു മരിച്ചു. മാഹി പാറക്കൽ സ്വദേശി ആന്റണി ദാസ (59)നാണ് തിങ്കളാഴ്ച്ച രാവിലെ കുഴഞ്ഞു വീണു മരിച്ചത്.കഴിഞ്ഞ ഒന്നിനാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു.
   പരേതരായ ജോർജിന്റേയും, പ്രസീതയുടേയും മകനാണ്. ഭാര്യ: ജെസി. മക്കൾ: അജിൻ ആന്റണി (ഗൾഫ്), അജന വിനേഷ് (സ്റ്റാഫ് നഴ്സ്, മെഷീൻ ആസ്പത്രി, തലശേരി) മരുമകൻ: വിനേഷ് ജോൺ (തലശ്ശേരി) സഹോദരങ്ങൾ: ഫെലിക്സ്, മേരി, ജസിന്ത, ലൂസി, ലില്ലി, പ്രസിൻഡ, പരേതരായ ജോസഫ്,വില്ല്യംസ്, ജസ്റ്റസ്
   മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം തിങ്കളാഴ്ച്ച വൈകുന്നേരം മാഹി സെമിത്തേരിയിൽ അടക്കം ചെയ്തു.