പുൽവാമയിൽ വീണ്ടും ഭീകരാക്രമണം

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. രണ്ട് സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. അഞ്ച് ജവാൻമാർക്ക് പരുക്കേറ്റു.

പുൽവാമയിലെ പാംപോർ ബൈപാസിന് സമീപത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

റോഡ് പരിശോധനക്കുണ്ടായിരുന്ന സി ആർ പി എഫ് ജവാൻമാർക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.