കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു

തിരുനാവായ: കഞ്ചാവ് മാഫിയയുടെ താവളം നാട്ടുകാർ തകർത്തു. എടക്കുളം റെയിൽവേ സ്റ്റേഷന് പിറകു വശം ചേർന്ന പ്രദേശത്താണ് കഞ്ചാവ് മാഫിയയുടെ വിളയാട്ട കേന്ദ്രം. ഈ താവളമാണ് നാട്ടുകാർ തകർത്തത്.രാത്രി കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും വാഹനത്തിൽ എത്തിയാണ് കഞ്ചാവ് മാഫിയ ഇവിടെ തമ്പടിച്ചിരിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

നിരവധിതവണ പോലീസിലും എക്സൈസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും രാത്രി കാലങ്ങളിൽ പട്രോറോളിംഗ് ശക്ത മാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.