കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം
![](https://cityscankerala.com/wp-content/uploads/2020/10/SAVE_20201007_192355.jpg)
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 3.500 കിലോ ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട് താമരശേരി സ്വദേശി കോരങ്ങാട് ഷാനവാസ്, കണ്ണൂർ സ്വദേശി എംവി സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്തിയത്. ഇതിന് 1.65 കോടി രൂപ വിലമതിക്കുമെന്നാണ് നിഗമനം.