പഞ്ചാബില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട ആരോഗ്യമന്ത്രിക്ക് കോവിഡ്

ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിന് കോവിഡ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മൂന്ന് ദിവമായുള്ള ട്രാക്ടര്‍ റാലിയുടെ ഭാഗമായി തിങ്കളാഴ്ച സംഗ്രൂരില്‍ നടന്ന ചടങ്ങിലാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ബല്‍ബീര്‍ സിങ് പങ്കെടുത്തത്.
ബല്‍ബീര്‍ സിങ് കോവിഡ് പോസിറ്റീവ് ആയതായും അദ്ദേഹം ഹോം ഐസൊലോഷനിലാണെന്നും പഞ്ചാബ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. രാജേഷ് ഭാസ്‌കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് സുനിൽ ഝാകർ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, സഹമന്ത്രിമാരായ വിജയീന്ദർ സിംഗ്ല, റാന ഗുർമീത് സിങ് സോധി, മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടൽ, കോൺഗ്രസ് നേതാവ് ദീപീന്ദർ സിങ് ഹൂഡ തുടങ്ങി നിരവധി നേതാക്കളുമായും ബല്‍ബീര്‍ സിങ് സിദ്ധു വേദി പങ്കിട്ടിരുന്നു.