പൊന്നാനി മണ്ഡലം കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

പൊന്നാനി: ഇന്ത്യയിൽ വർദ്ധിച്ച് വരുന്ന ദളിത്-സ്ത്രീ പീഡനങ്ങൾക്കെതിരെയും, രാഹുൽ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും യു. പി. പോലീസ് കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽ സത്യാഗ്രഹ സമരം നടത്തി.

സി.ഹരിദാസ് എക്സ് എം.പി. ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സിസി എക്സിക്യൂട്ടിവ് അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, കെ.പി.അബ്ദുൾ ജബ്ബാർ, സുരേഷ് പുന്നക്കൽ, എൻ.പി. സേതുമാധവൻ,നാസർ പുത്തംകുളം, അഷറഫ് പള്ളപ്പുറം, വസുന്ധരൻ കൊല്ലംപടി, കെ.കേശവൻ, രജ്കുമാർ കുറ്റിക്കാട്, കബീർ അഴിക്കൽ, രാജു കുറ്റിക്കാട് എന്നിവർ പ്രസംഗിച്ചു. സമാപന യോഗം വി.സെയ്തു മുഹമ്മത് തങ്ങൾ നാരങ്ങനീർ നൽകി നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് മുഖ്യപ്രഭാഷണം നടത്തി.