ടയര്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പോലീസ് കേസെടുത്തു.

എടപ്പാള്‍:വട്ടംകുളത്ത് ടയര്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ ബിയ്യം സ്വദേശിക്കെതിരെ കേസെടുത്തു.ചങ്ങരംകുളം എസ്ഐ ബാബുരാജ്,എസ്ഐ അനുരാജ്,എഎസ്ഐ ഷിജിമോന്‍,സിപിഒ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.വട്ടംകുളം തൈക്കാട് പലചരക്ക് കടയില്‍ പുകയില ഉൽപ്പന്നങ്ങൾ വിറ്റ സംഭവത്തിൽ തൈക്കാട് സ്വദേശിക്കെതിരേയും പോലീസ് കേസെടുത്തു.