സി.പി.ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പൊന്നാനി: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിന്റെ ഭരണകൂട ഫാസിസത്തിനെതിരെയും സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ച് സിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സി.പി.ഐ പൊന്നാനിയിൽ പ്രതിഷേധ ജ്വാല നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് സി.പി.ഐ പ്രവർത്തകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.ചന്തപ്പടിയിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി ഉദ്ഘാടനം ചെയ്തു.എവറസ്റ്റ് ലത്തീഫ് , ഷാജി എന്നിവർ സംസാരിച്ചു. ആനപ്പടിയിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ ജബ്ബാർ ഉൽഘാടനം ചെയ്തു. എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി അബ്ദുസ്സലാം,ബാവ കുട്ടി ബാവ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എസ് മുസ്തഫ സ്വാഗതം ആശംസിച്ചു.മരക്കടവ് നടന്ന പരിപാടി എ. കെ നാസർ ഉദ്ഘാടനം ചെയ്തു.എ. ഐ വൈ എഫ് മുനിസിപ്പൽ സെക്രെട്ടറി നിസാഫ്,പി.പി ഷാജഹാൻ, സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. കടവനാട് നടന്ന പരിപാടി എൽ.സി സെക്രട്ടറി കെ.കെ ബാബു ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് എം മാജിദ് ഉദ്ഘാടനം ചെയ്തു.കരീം,അബ്ദുസ്സലാം എന്നിവർ സംബന്ധിച്ചു. ഈഴുവത്തിരുത്തിയിൽ നടന്ന പരിപാടി പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ഗംഗാധരൻ, ഇബ്രു എന്നിവർ സംസാരിച്ചു.