ഓട്ടോമാറ്റിക് സാനിറ്റൈസറുമായി നാലാംക്ളാസുകാരൻ

പൊന്നാനി,തെയ്യങ്ങാട് സ്വദേശി യു.ശിഹാബുദ്ധീൻ, ഫരിദ ദമ്പതികളുടെ മൂനാമത്തെ മകനായ
മുനവ്വറാണ് ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ദിവസങ്ങൾ കൊണ്ട് നിർമ്മിച്ചത്. അരലിറ്റർ സാനിറ്റൈസർ കൊള്ളുന്ന മൾട്ടി വുഡ് ബോഡി ബാറ്ററി സെൻസർ എന്നിവ കൊണ്ട് നിർമ്മിച്ച മെഷീൻ മൂന്ന് മണിക്കൂർ പ്രവർത്തിപ്പിക്കാമെന്ന് മുനവ്വർ പറയുന്നു. മനസ്സിൽ വന്ന ഒരു ആഗ്രഹമാണ് ഇത് നിർമ്മിക്കാൻ ഇടയായത് .മകൻ്റെ താൽപര്യത്തെ കൂടെ നിന്ന് മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചു.ചെറുപ്പം മുതൽ ജലക്ട്രോണിക് ഉപകരണങ്ങളോടാണ് താത്പര്യമെന്നും പഠിച്ച് വലുതാക്കുമ്പോ സൈൻ്റിസ്റ്റ് ആകണം എന്നാണ് മുനവ്വറിൻ്റെ ആഗ്രഹം. പൊന്നാനി തെയ്യങ്ങാട് ജി.എൽ.പി.സ്ക്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുനവ്വർ.
ഉസ്മിയ, ഷിഫ്ന, എന്നിവർ സഹോദരിമാരാണ്