പുതിയ ആധാറെടുക്കാനും, തെറ്റുകൾ തിരുത്താനുമവസരം

പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ചന്തപ്പടിയിലുള്ള പൊന്നാനി ഹെഡ് പോസ്റ്റോഫീസിൽ വെച്ച് ഈ മാസം 10, 11 തിയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ പ്രത്യേക ആധാർ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പുതിയ ആധാർ എടുക്കുന്നതിനുള്ള സൗകര്യം, തെറ്റു തിരുത്തൽ ,പുതിയ വിവരങ്ങൾ കൂട്ടി ചേർക്കൽ തുടങ്ങി മുഴുവൻ സേവനങ്ങളും ലഭ്യമാണ്.ശനി, ഞായർ ദിവസങ്ങളിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്ക് വേണ്ടി കൂടിയാണ് അവധി ദിവസങ്ങളിൽ ഈ സേവനം ലഭ്യമാക്കുന്നത്. 5 വയസ്സിന് ശേഷവും 15 വയസ്സിന് ശേഷവും ആധാറിൽ ബയോമെട്രിക്ക് നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.ഇത്തരത്തിലുള്ള അപ്ഡേഷൻ തികച്ചും സൗജന്യമാണ് .കോവിഡ് 19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സമയക്രമം പാലിക്കുവാൻ താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 0494-2666011, 2669940,2666030