കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവരത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു.

കൊവിഡ് ബാധ സ്ഥിരീകരിച്ചില്ലെങ്കിലും കൊവിഡ് നിബന്ധനകൾ പാലിച്ചാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. തെർമൽ സ്ക്രീനിങ് നടത്തിയിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ എന്നിവയും നിർബ്ബന്ധമാക്കിയിട്ടുണ്ട്. പ്രീപ്രൈമറി ക്ലാസ്സുകളും ഉടൻ ആരംഭിക്കും