വൈദ്യുതി ജീവനക്കാരുടെ സായാഹ്ന ധർണ്ണ

ആലത്തിയൂർ: കേന്ദ്ര സർക്കാരിൻ്റെ പുതിയവൈദ്യുതി നിയമം പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേത്യത്വത്തിൽ ആലത്തിയൂരിൽ സായാഹ്ന ധർണ്ണ നടത്തി. കർഷക സംഘം ഏരിയാ പ്രസിഡണ്ട് കെ.മുഹമ്മദ് ഫിറോസ് ഉദ്ഘാടനം ചെയ്തു. സി.കെ.റസാക്ക്, കെ.പി.നൗഷാദ് എന്നിവർ സംസാരിച്ചു.കെ.ഉമ്മറലി ,പി.ഷിജു എന്നിവർ നേതൃത്വം നൽകി.