മലപ്പുറം ജില്ലയിലെ കോവിഡ് പ്രധിരോധത്തിന് മുസ്ലിം ലീഗ് 10 കോടി നൽകും

മലപ്പുറം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് മുസ്ലിം ലീഗ് 10 കോടി രൂപ നൽകും.കഴിഞ്ഞ ദിവസമാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് ജില്ലാ കലക്ടർ ബി ഗോപാലകൃഷ്ണൻ സഹായം അഭ്യർഥിച്ചത്.

പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റും കലക്ടർ തങ്ങൾക്ക് കൈമാറിയിരുന്നു. ഇതെ തുടർന്നാണ് കലക്ടറുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മുസ് ലിം ലീഗ് രംഗത്ത് വന്നത്.