യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പോപ്പുലർഫ്രണ്ട് പ്രതിഷേധം

ഉത്തർപ്രേദശിൽ ഹഥ്റാസ് സംഭവത്തിന്റെ മറവിൽ പോപുലർ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുന്ന യു.പി സർക്കാരിനെതിരേ കേരളത്തില്‍ അയ്യായിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂര്‍ ഡിവിഷനിലെ തിരൂര്‍ മുന്‍സിപ്പാലിറ്റി നിറമരുതൂര്‍ ചെറിയമുണ്ടം പൊന്മുണ്ടം പഞ്ചായത്തുകളിലെ അറുപതോളം കേന്ദ്രങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അഞ്ച് പേര്‍ വീതമുള്ള പ്രതിഷേധ സംഗമങ്ങള്‍ നടത്തി.

‘യു.പി സർക്കാരിന്റെ കുപ്രചാരണങ്ങൾക്കെതിരേ പ്രതിഷേധിക്കുക’ എന്ന തലക്കെട്ടിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സംഘ്പരിവാര്‍ അധികാരത്തിലിരിക്കും നാട്ടില്‍ യോഗി ഭരിക്കുന്ന യു.പി സ്റ്റേറ്റില്‍ പെണ്‍കുട്ടികളുടെ അഭിമാനം
പിച്ചിച്ചീന്തിയെറിയുന്ന സാഹചര്യമാണുള്ളതെന്ന് പിഎഫ് ഐ നേതാക്കൾ പറഞ്ഞു.

പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധ സംഗമങ്ങള്‍.

വിവിധ ഇടങ്ങളിലായി സി എച്ച് ബഷീര്‍ , എ ഹംസ്സ , എ അബ്ദുള്ളക്കുട്ടി, ഇസ്മായില്‍ തലക്കടത്തൂര്‍ , കെ അബ്ദുറഹിമാന്‍ ,കാദര്‍ പത്തംപാട് ,പി നജീബ് ,ഇ യഹിയ എന്നിവര്‍ നേതൃത്വം നല്‍കി.