വാണിയന്നൂർ ഷൈൻ ക്ളബിന് സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം

2019 ലെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച യുവജന സംഘടനക്കുള്ള കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം വാണിയന്നൂർ ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്. കഴിഞ്ഞ വർഷത്തിലെ കല, കായികം, സാമൂഹികം, സാംസ്‌കാരികം, വനിതാ ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ബോധവത്കരണം, പ്രളയാനന്തര പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ജില്ലാ കളക്ടർ അധ്യക്ഷനായ ജൂറി ജേതാക്കളെ തെരഞ്ഞെടുത്തത്. 30000 രൂപയും സാക്ഷ്യപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്