തിരുന്നാവായ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പച്ച പെയിൻറടിച്ച സംഭവത്തിൽ ഭരണ സമിതി യോഗത്തിൽ ബഹളം . മുഖ്യമന്ത്രിയടക്കം ഉന്നതർക്ക് പരാതി നൽകി പ്രതിപക്ഷ അംഗങ്ങൾ അതൃപ്തി.
തിരൂർ:യു ഡി എഫ് ഭരണത്തിലുള്ള തിരുന്നാവായ പഞ്ചായത്ത് ഓഫീസിനാണ് ലീഗ് ഓഫീസാണെന്നും തോന്നും വിധത്തിൽ കടും പച്ച പെയിൻറടിച്ച് വിക്യതമാക്കിയത്. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള സർക്കാർ കെട്ടിടങ്ങൾക്ക് ചായം പൂശുമ്പോൾ പാലികേണ്ടവ ലംഘിച്ച് നടന്നതിൽ ക്രമകേട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽ ഡി എഫ് പ്രതി പക്ഷം അംഗങ്ങൾ ഉന്നയിച്ചത് ബഹളത്തിടയാക്കി. കരാറുകാരന്റെ ചുമരിൽ ചാരിരക്ഷപ്പെടാൻ പ്രസിഡൻറ് ശ്രമിച്ചു. ഇതോടെ കരാറുകാരനു നൽകിയ നിർദ്ദേശങ്ങൾ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ വിവരാവകാശ നിയമപ്രകാരമാവശ്യപ്പെട്ടാൽ മാത്രമേ വിവരം പറയാൻ കഴിയുള്ളുവെന്ന് സെക്രട്ടറി മറുപടി നൽകി.ഇതേ തുടർന്നാണ് പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി അടക്കം ഉന്നതർക്ക് പരാതി നൽകി