താനൂരിൽ മത്സ്യ ബന്ധനത്തിടെ കടലിൽ കാണാതായി മരിച്ച കുഞ്ഞാലകത്ത് ഉബൈദിൻെറ കുടുംബത്തിന് മരണാനന്തര ധനസഹായം കൈമാറി


താനൂർ:മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായി മരിച്ച ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായം കൈമാറി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ ഉബൈദിന്റെ മകനാണ് കൈമാറിയത്. ജൂനിയർ സൂപ്രണ്ട് ഇ ആദർശ്, താനൂർ കായലോര മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എം അനിൽകുമാർ, എം പി സാവാൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികൾക്കുള്ള പ്രാഥമിക സഹായവും കൈമാറി. കാണാതായ കുഞ്ഞുമോനെ വീട് ക്ഷേമനിധി ബോർഡ് ബോർഡ് ചെയർമാൻ സന്ദർശിച്ചു