തിരൂർ മുനിസിപ്പൽ സ്റ്റേഡിയം തകർന്ന നിലയിൽ

തിരൂർ: കോടികൾ ചിലവഴിച്ച തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ്. സിന്തറ്റിക്ക് ട്രാക്ക് പൊട്ടിപാെളിഞ്ഞും ഗാലറികളും മറ്റും കാട് പിടിച്ചും സ്‌റ്റേഡിയം ഓരോ ദിവസവും നശിച്ചു കൊണ്ടിരിക്കുകയാണ്. പിച്ചിലും പുല്ലുകൾ നിറഞ്ഞിട്ടുണ്ട്. വിഷയത്തിൽ തിരൂരിലെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരുകയല്ലാതെ കായിക പ്രതിഭകളെ വളർത്തി കൊണ്ടുവരുന്നതിൽ
നിർണായക പങ്കു വഹിച്ച സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ആത്മാർഥതയില്ലെന്നാണ് ഇത് തെളിയിക്കുന്നത്.