മാസ് ലുക്കില്‍ സുരേഷ് ഗോപി; കോടികള്‍ വാരിക്കൂട്ടിയ പുലിമുരുകന് ശേഷം പുത്തന്‍ ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ടോമിച്ചൻ മുളകുപാടം

മലയാളത്തിലെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് നാല് വർഷം തികയുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. മലയാള സിനിമയിലെ മറ്റൊരു താരത്തിന്റെ 250ാം ചിത്രവുമായാണ് ഇനി ടോമിച്ചൻ എത്തുന്നത്. സുരേഷ് ഗോപിയാണ് സിനിമയിലെ നായകന്‍.
മാസ് ലുക്കിലാണ് സുരേഷ് ഗോപിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്‍റെ 250ാമത്തെ ചിത്രമാണിത്. ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത് എസ്ജി 250 എന്നാണ്. അതേസമയം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നും ടോമിച്ചൻ മുളകുപാടം പറഞ്ഞു.