കൂട്ടായി മാസ്റ്റർ പടിയിൽ സംഘർഷം; വെട്ടേറ്റ മൂന്ന് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വെട്ടേറ്റ മൂന്ന് പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം രാഷ്ട്രീയ സംഘർഷമല്ലെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.