മുസ്‌ലിം ലീഗ്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

വളാഞ്ചേരി :ഉത്തർപ്രദേശിലെ ഹാഥ്രസിൽ ദളിത്‌ പെൺകുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ മുസ്‌ലിം ലീഗ്‌ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോപങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വളാഞ്ചേരി അങ്ങാടിയിൽ നടന്ന പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, നീറ്റുകാട്ടിൽ മുഹമ്മദലി, പി പി ഷാഫി എന്നിവർ പങ്കെടുത്തു.