മഴവെള്ള സംഭരണികൾ സ്ഥാപിച്ചു.

വളാഞ്ചേരി: ആതവനാട് ജില്ലാ പൗൾട്രി ഫാമിൽ 2 മഴവെള്ള സംഭരണികൾ സ്ഥാപിച്ചു.
2 ലക്ഷം ലിറ്റർ ജലം സംഭരിക്കും.
ആതവനാട് ജില്ലാ പൗൾട്രി ഫാമിൽ ജില്ലാ പഞ്ചായത്ത് 2 മഴവെള്ള സംഭരണികൾ സ്ഥാപിച്ചു. വേനലാവുന്നതോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഫാമിൽ പലപ്പോഴും ടാങ്കർ ലോറികളിൽ പണം കൊടുത്ത് വെള്ളം വിലക്ക് വാങ്ങാറാണ് പതിവ് – ഇനി മുതൽ 2 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിക്കാൻ കഴിയും – ഫാമിലെ കെട്ടിടങ്ങളിൽ മഴയത്ത് ലഭിക്കുന്ന പാഴായി പോവുന്ന വെള്ളമാണ് ടാങ്കുകളിൽ സംഭരിക്കുന്നത്. അത് ശുദ്ധീകരിച്ച് പുനരുപയോഗത്തിന് പ്രയോജനപ്പെടുത്തുന്നതോടെ വേനലിലെ ജലക്ഷാമത്തിന് പരിഹാരമാവും.20 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത ഇതിനായി ചിലവഴിച്ചത്. സോഷ്യോ എക്കണോമിക്ക് യൂണിറ്റാണ് മഴവെള്ള സംഭരണിയുടെ നിർമ്മാണം നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണിക്കഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ് സക്കീന പുൽപാടൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻ: കമ്മറ്റി ചെയർമാൻ ഉമ്മർ അറക്കൽ, ബ്ലോക്ക് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇസ്മായീൽ, ജില്ലാ പഞ്ചായത്ത് മെംബർ ഫാത്തിമ സുഹ്റ, മൃഗസംരക്ഷണ ഡപ്യൂട്ടി ഡയറക്ടർ ഡോ.സുരേഷ്, പൗൾട്രിം ഫാം അസ്സി.. ഡയറക്ടർ ഡോ.ശിവകുമാർ ,ജില്ലാ വെറ്റിനറി ഹോപ്പിറ്റൽ സൂപ്രണ്ട് ഡോ: അസീസ്, ഡോ: ഹാറൂൻ അബ്ദുൽ റഷീദ്, ഡോ: മധു, സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ജില്ലാ കോഓഡിനേറ്റർ ഗീതാ രവീന്ദ്രൻ, അസ്സി.. എഞ്ചിനീയർ സുജിദ് എന്നിവർ പ്രസംഗിച്ചു.