കോവിഡ്‌ ഡ്യൂട്ടിക്കിടെ മരണം ; ഡോണയുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപകൂടി കൈമാറി

തൃശൂർ അന്തിക്കാട് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് മരിച്ച എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഡോണ ടി വർഗീസി(24) ന്റെ  മാതാപിതാക്കൾക്ക്  മന്ത്രി കെ കെ ശൈലജ  10 ലക്ഷം രൂപ കൈമാറി. കനിവ് 108 ആംബുലൻസ് നടത്തിപ്പുകാരായ ജിവികെ ഇഎംആർഐയുടെ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷയിൽനിന്നുള്ള തുകയാണ്‌  മാതാപിതാക്കളായ വർഗീസ്, റോസക്കുട്ടി എന്നിവർക്ക്  കൈമാറിയത്. ജിവികെ ഇഎംആർഐ സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം, ഗിരീഷ് ജി നായർ തുടങ്ങിയവർ സന്നിഹിതരായി
Read more: https://www.deshabhimani.com/news/kerala/news-kerala-09-10-2020/899970