കരിപ്പൂരിൽ 40 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; ഗുളിക രൂപത്തിൽ ദേഹത്ത്‌ ഒളിപ്പിച്ച നിലയിൽ

കോഴിക്കോട‌് > കരിപ്പൂർ അന്തരാഷ‌്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട‌് കസ‌്റ്റംസ‌് പ്രിവന്റീവ‌് വിഭാഗം ഉദ്യോഗസ്ഥരാണ‌് ദുബായിൽ നിന്ന‌് കൊണ്ടുവന്ന 800 ഗ്രാം സ്വർണം പിടിച്ചത‌്. കോഴിക്കോട‌് വെളിമണ്ണ സ്വദേശി കുണ്ടത്തിൽ ഇബ്രാഹിം ഷെരീഫ‌് എന്നയാളാണ‌് സ്വർണം കൊണ്ടുവന്നത‌്. ഗുളിക രൂപത്തിലാക്കിയ സ്വർണമിശ്രിതം ശരീരത്തിൽ സ്വകാര്യ ഭാഗത്ത‌് ഒളിപ്പിച്ച നിലയിലായിരുന്നു.