സുപ്രീം കോടതി ജഡ്‌ജിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരം: അന്വേഷണം ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്‍

‌ന്യൂഡല്‍ഹി > സുപ്രീം കോടതി ജഡ്‌ജ് എന്‍ വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു