മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയിൽ ചേർന്നു. ഒക്ടോബർ 10ന് ഉത്തരാഖണ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.

മുത്തലാഖിനെതിരെ ശബ്ദമുയർത്തിയ ധീരവനിത ബിജെപിയിൽ ചേർന്നുവെന്ന് ഉത്തരാഖണ്ഡ് ബിജെപി നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 2016ലാണ് സൈറ ബാനു മുത്തലാഖിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

2017ൽ ആണ് സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പാസാക്കിയിരുന്നു.