സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ഉപയോഗിച്ച് വിൽപ്പന നടത്തുന്നതായി കണ്ടാൽ ഒരു ലക്ഷം രൂപ പിഴയും,ജയിലറയും

മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിൽക്കുന്നവർ കരുതിയിരിക്കുക, ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപവരെയാണ് പിഴ ശിക്ഷ. നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്. മൽസ്യകച്ചവടവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും ക്രിമിനല്‍ കുറ്റമാകുന്ന 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാരപരിപാലനവും ഒന്നിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി…

മീനില്‍ വിഷം കലര്‍ത്തുന്നത് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയാകും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഓരോ തവണയും ഒരുലക്ഷം രൂപ പിഴയൊടുക്കണം.
മത്സ്യലേലത്തിലും കച്ചവടത്തിലും നിയമലംഘനം നടത്തിയാലും പണികിട്ടും…

പിഴ മാത്രമല്ല, ജയില്‍ ശിക്ഷയും ഉറപ്പ്.ആദ്യതവണത്തെ കുറ്റകൃത്യത്തിന് രണ്ട് മാസം ജയില്‍വാസമോ ഒരു ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ അനുഭവിക്കണം
രണ്ടാം തവണയും പിടിയിലായാല്‍ ഒരു വര്‍ഷം വരെ ജയില്‍വാസം. പിഴ മൂന്ന് ലക്ഷവും. രണ്ടില്‍ കൂടുതല്‍ തവണയായാല്‍ ഒരുവര്‍ഷം ജയില്‍ ശിക്ഷയ്ക്കൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും കിട്ടും…

അന്യസംസ്ഥാനങ്ങളിൽ നിന്നും വിലക്കുറവിൽ മത്സ്യം വാങ്ങി ഫോർമാലിൻ, അമോണിയം എന്നീ വിഷപദാർത്ഥങ്ങൾ ഉപയോഗിച്ച് മാസക്കണക്കിന് കേരളത്തിൻ്റെ വിവിധങ്ങളായ ഗോഡൗണുകളിൽ സ്റ്റോക്ക് ചെയ്ത് മാർക്കറ്റിൽ വില കൂടുമ്പോൾ പാതിരാത്രികളിൽ കേരളത്തിലെ മത്സ്യ മാർക്കറ്റുകൾ കേന്ദ്രീകരിച്ച്, ഇൻസുലേറ്റ് വണ്ടികളിൽ മത്സ്യം വിതരണം നടത്തുന്നവരും കരുതിയിരിക്കുക….