വളാഞ്ചേരിയിൽ വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ

വളാഞ്ചേരി : തൊഴുവാനൂർ താണിയപ്പൻകുന്ന് ഓട്ടോറിക്ഷയിൽ നിന്നും വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ. താണിയപ്പൻകുന്ന് പ്രദേശത്ത് നിന്നും നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൻ ശനിയാഴ്ച പോലീസ് നടത്തിയ നിരീക്ഷണത്തിനിടെയാണ് പ്രതികളെ ഒഴിഞ്ഞ പറമ്പിൽ ഓട്ടോറിക്ഷയിൽ നിന്നും ചാരായം സഹിതം പിടികൂടിയത്.

കാവുംപുറം കിഴക്കേക്കര വീട്ടിൽ നാരായണൻ മകൻ മുരളീദരൻ (45) താണിയപ്പൻകുന്ന് അഴീക്കാട്ടിൽ വീട്ടിൽ ശങ്കുണ്ണി മകൻ സുരേഷ് (45) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു പ്രതിയും കൂടിയുണ്ടെന്നും അയാളുടെ വീട്ടിൽ വെച്ചാണ് വാറ്റ് നടത്തിയതെന്നും തുടർ അന്വേഷണവുമായി മുന്നോട്ട് പോവുമെന്നും പോലീസ് പറഞ്ഞു.
അബ്കാരി നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജറാക്കും

വളാഞ്ചേരി പോലീസ് എസ് എച്ച് ഒ ഷാജി , എസ് ഐ മാരായ മുരളി കൃഷ്ണൻ, അബൂബക്കർ സിദ്ദീഖ് സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, അനീഷ് ജോൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്