വിജയികളെ സൗഹൃദ വേദി ആദരിച്ചു

തിരൂർ: പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചാരമൂല സൗഹൃദവേദി ആദരിച്ചു. ആദരവ് സമ്മേളനം തിരൂർ മുൻസിപ്പൽ സെക്രട്ടറി ബിജു ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡൻറ് ഐറിസ് ആരിഫ് അധ്യക്ഷത വഹിച്ചു. കെ പി ഒ റഹ്മത്തുള്ള , പി പി അബ്ദുറഹ്മാൻ, പി വി നദീർ, വി. ഇ. എം ഇഖ്ബാൽ, സി എം ടി നസറുദ്ദീൻ, കെടി ബാബു, പി പി ബഷീർ, വി.വി സക്കീർ, പിവിസി ഇസ്മായിൽ എന്നിവർ സംസാരിച്ചു