കോവിഡ് 19 പ്രതിരോധം : ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം – ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് ഇ. ടി മുഹമ്മദ് ബഷീർ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അദ്ദേഹം കത്ത് അയച്ചു.
ഇന്ത്യയിൽ ഹോമിയോ ചികിത്സക്ക് വലിയ പ്രാമുഖ്യം നൽകിയ സംസ്ഥാനമാണ് കേരളം. മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഹോമിയോ ഡിസ്പൻസറികളുണ്ട്.ഡോക്ടർമാർ അടക്കം ഈ മേഖലയിൽ നൂറു കണക്കിന് വിദഗ്ദന്മാരുമുണ്ട്. ആയുഷ് എന്ന പദ്ധതി സർക്കാർ നിയന്ത്രത്തിലുള്ളതും കൃത്യമായ ഭരണ സംവിധാനമുള്ളതുമാണ്.കോവിഡ് പ്രതിരോധ നടപടികളിൽ ഹോമിയോ മരുന്ന് ഉപയോഗപ്പെടുത്തുന്നതിന് ഇത് സംബന്ധിച്ച മാർഗ രേഖയിൽ പറയുകയും ചെയ്തിട്ടുണ്ട്. ഹോമിയോ മരുന്നുകളുടെ ഫല സിദ്ധി സംബന്ധിച്ച് പല അനുഭവസ്ഥരും സാക്ഷ്യം വഹിക്കുന്നുണ്ട്. ഇവ കൂടി പരിഗണിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം ഹോമിയോപ്പതി കൂടി ഉൾപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സർക്കാർ അവലംഭിക്കുന്നത് എന്ത് കൊണ്ടും യുക്തി ഭദ്രവും പ്രായോഗികകവുമാണ്. ഈ കാര്യങ്ങൾ സമഗ്രമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.