മാസ്‌കൂരിയതിന് വിമര്‍ശനം കനത്തു; സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍

തൊടുപുഴ: മാസ്‌കൂരിയതിന് വിമര്‍ശനം കനത്തതോടെ സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തൊടുപുഴയിലെ ദൃശ്യം 2ന്റെ ചിത്രീകരണ സെറ്റില്‍ നിന്നാണ് ചിത്രങ്ങള്‍.

നേരത്തെ, സെറ്റിലേക്ക് കാറില്‍ നിന്നിറങ്ങിയ മോഹന്‍ലാല്‍ മാസ്‌കൂരുന്ന വീഡിയോ വൈറലായിരുന്നു. ഫാന്‍സ് പേജിലൂടെ പുറത്തുവിട്ട വീഡിയോക്ക് വിമര്‍ശനങ്ങളും നിരവധിയായിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനെന്ന വണ്ണം പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

കയ്യില്‍ താപനില നോക്കുന്നതും ചിത്രത്തില്‍ കാണാം. ചിത്രത്തിന് നിരവധി പേരാണ് കമന്റുകളായി എത്തിയിരിക്കുന്നത്. നിരവധി പേര്‍ താരത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.