തിരൂർ നഗരസഭയിൽ ഹൈടെക് സ്കൂൾ ഹൈടെക് ലാബ്പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം

തിരൂർ : കേരളം പൊതു വിദ്യാഭ്യാസ മേഖലയിൽ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറിയതിന്റെ ഭാഗമായി ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ തിരൂർ മുനിസിപ്പൽ തല പൂർത്തീകരണ പ്രഖ്യാപനം ഏഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ കെ ബാവ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പി സഫിയ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി കോയമാസ്റ്റർ, പി ടി എ വൈസ് പ്രസിഡന്റ്‌ കെ ദിനേശ് ബാബു, വി ഗോവിന്ദൻ കുട്ടി, കെ സുനിൽ കുമാർ, കെ ഹസ്സൻ മാസ്റ്റർ, ഷബീർ എം, ടി ഷാജി മാസ്റ്റർ അബ്ദുൽ ഹമീദ് ടി.
റഹ്മ എം, രാജേന്ദ്രൻ,
സക്കീർ ഹുസൈൻ സി. രജീഷ്,, സുനിൽ എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പൽ എംഎൻ സിനി സ്വാഗതവും ഹെഡ്മിസ്ട്രസ് ആർ രേഖ നന്ദിയും രേഖപ്പെടുത്തി