ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി;


കോട്ടയം: കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ്.ബി ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ KL.17.S.3557 നമ്പർ കാറിൽ കടത്തുവാൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന 62 പായ്ക്കറ്റ് MDMA വിഭാഗത്തിൽപ്പെട്ട മാരക മയക്കുമരുന്നുമായി രണ്ട് പേരെ പിടികൂടി.അതിരമ്പുഴ സ്വദേശി താഹിർ ഷാഹുൽ,ആർപ്പൂക്കര സ്വദേശി ബാദുഷാ കെ.നസീർ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 7400 രൂപയും, രണ്ട് ഐഫോണുകളും കണ്ടെടുത്തു. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ സാബു.c, ഹരീഷ് ചന്ദ്രൻ,സിവിൽ എക്സൈസ് ഓഫീസർമാരായ തോമസ് ചെറിയാൻ, ആനന്ദരാജ്, തൻസീർ, പ്രമോദ്, അശോക് ബി നായർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ മനീഷാ എന്നിവരുമുണ്ടായിരുന്നു.