തൃശൂരിൽ വീണ്ടും കൊലപാതകം; കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂരിൽ വീണ്ടും കൊലപാതകം; കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് കൊല്ലപ്പെട്ടത്. കഞ്ചാവ് കേസുകളിലെ പ്രതിയാണ് മരിച്ച റഫീഖ്.

നാല് മാസമായി തീണ്ടാപ്പറയിലാണ് റഫീഖ് താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.