മാധ്യമ പ്രവർത്തകൻെറ അറസ്റ്റിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു

തിരൂർ : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഹാഥ്റസിൽ റിപ്പോർട്ടിങ് യാത്രക്കിടെ യു.പി പോലീസ് യു എ പി എ അറസ്റ്റ് ചെയ്തതിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.

സിദ്ദീഖിനെതിരെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി സർക്കാർ നടപടി ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ നിഷേധമാണ്.

ഈ അന്യായത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് തിരൂർ പ്രസ്ക്ലബ് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു.

പ്രസ്ക്ലബ് സെക്രട്ടറി എം.പി റാഫി ഉദ്ഘാടനം ചെയ്തു. സഫീർ ബാബു അധ്യക്ഷത വഹിച്ചു.മുഹമ്മദ് യാസിൻ,ബൈജു അരിക്കാഞ്ചിറ,ഷബീർ തിരൂർ സംസാരിച്ചു