മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

.

കേരള- കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

12-10-2020 : മധ്യ -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ആന്ധ്രപ്രദേശ് തീരത്തും മണിക്കൂറിൽ 55 മുതൽ 65 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.വടക്ക് – പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും , തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ഒഡീഷ തീരത്തും മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

12-10-2020 & 13-10-2020 : തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്ന് കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

14-10-2020 മുതൽ 16-10-2020 വരെ : ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.