കോടതി പരിസരത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടി


തിരൂർ: പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത മാല പിടിച്ചു പറിച്ച കേസിലെ പ്രതി തിരൂർ കോടതി പരിസരത്തുനിന്നും രക്ഷപ്പെട്ടു. പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. പുതുക്കോട് പെരിങ്ങാവ് സ്വദേശി കുഴിക്കോട്ടിൽ ജാഫർ (32) ആണ് തിരൂർ കോടതി പരിസരത്തു നിന്നും പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടത്. തിരൂർ മാർക്കറ്റ് പരിസരത്തുവച്ചാണ് പിന്തുടർന്ന പോലീസ് ഇയാളെ പിടികൂടിയത്. കോഴിക്കോട്, മാറാട് പോലീസ് സ്റ്റേഷനുകളിലും സമാന കേസുള്ള പ്രതിയാണ് ജാഫർ.