ഇടുക്കി ഡാം: ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ബ്ലൂ അലർട്ട് :

ഇടുക്കി:സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണ്. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ തുറക്കും. കൺട്രോൾ റൂം തുറന്നു. ഫോൺ . 9496011994