റെയിൽവെ സ്റ്റേഷനിൽ പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാൻ 20 ലക്ഷം അനുവദിച്ചതായി സി.മമ്മൂട്ടി എം.എൽ.എ

തിരൂർ റെയിൽവെ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മാർക്കറ്റ് ഭാഗത്തുള്ള പ്രവേശന കവാടത്തോട് ചേർന്ന് അവിടെയെത്തുന്ന യാത്രക്കാരുടേയും നാട്ടുക്കാരുടേയും സൗകര്യം മാനിച്ച് കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാൻ തൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപാ അനുവദിച്ച് ഭരണാനുമതി നൽകിയതായി സി.മമ്മൂട്ടി എം.എൽ.എ. അറിയിച്ചു.
 റെയിൽവെ സ്റ്റേഷനിലെത്തുന്ന യാത്രക്കാരും നാട്ടുക്കാർക്കും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നതിനും മറ്റും അനുഭവ പ്പെടുന്ന പ്രയാസങ്ങൾ തൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് റെയിൽവേക്ക് ഈ തുക അനുവദിച്ചതെന്നും 3 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ റെയിൽവെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു.