‘ഓപ്പറേഷൻ റേഞ്ചർ’ താനൂരിൽ ഒരാൾ അറസ്റ്റിൽ;


തൃശ്ശൂർ റേഞ്ച് ഐജി യുടെ പ്രത്യേക നിർദ്ദേശപ്രകാരം ഓപ്പറേഷൻ റേഞ്ചർ എന്ന പേരിലുള്ള റെയ്ഡ് താനൂരിലും തുടരുന്നു
ആയുധങ്ങൾ സൂക്ഷിക്കുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള പ്രതി,കോളിക്കാനകത്ത് ഇസ്ഹാഖിനെ അറസ്റ്റ് ചെയ്തത്.കോടിക്കണക്കിന് രൂപയുടെ കുഴൽ പണം തട്ടിയ കേസിലും താനൂരിൽ ഒരു കുടുംബത്തെ ആക്രമിച്ച കേസിലും, കോട്ടക്കൽ കാടാമ്പുഴ സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ്.താനൂരിൽ ‘ഓപ്പറേഷൻ റേഞ്ചർ’ തുടരുകയാണെന്ന് താനൂർ സി ഐ പി പ്രമോദ് അറിയിച്ചു.