തീരമേഖലയിലെ പോലീസ് റെയിഡിൽ പ്രതി അറസ്റ്റിൽ


തിരൂർ: മലപ്പുറം ജില്ലാ പോലീസ് മേധാവി
യു. അബ്ദുൾ കരീമിൻ്റെ നിർദ്ദേശപ്രകാ
രം കൂട്ടായി തീരമേഖലയിൽ നടത്തിയ റെയിഡിൽ വധശ്രമക്കേസിലെ പ്രതി അ
റ സ്റ്റിലായി. മറ്റൊരു പ്രതിയുടെ വീട്ടിൽ നി
ന്നും വാളുകളും കണ്ടെടുത്തു.കൂട്ടായി വാടിക്കൽ സ്വദേശി കുട്ടിയായിൻ്റെ പുര
ക്കൽ ഫാസിൽ (22) ആണ് അറസ്റ്റിലായ
ത്. തിരൂർ പോലീസ് റജിസ്റ്റ ചെയ്ത വധശ്രമക്കേസിലെ പ്രതിയാണിയാൾ.ഇതേ കേസിലെ മറ്റൊ
രു പ്രതിയായ കാക്കച്ചീൻ്റെ പുരക്കൽ മുടഷാജി എന്ന ഷാജിയുടെ വീട്ടിൽ നിന്നാണ് മൂന്ന് വാളുകൾ കണ്ടെടുത്തത്.


തിരൂർ ഡി.വൈ.എസ്.പി.സുരേഷ് ബാബുവിവിൻ്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിന് എസ്.എച്ച്.ഒ: ടി.പി.ഫർഷാ
ദ്, എസ്.ഐ.ജലീൽ കറുത്തേടത്ത്, പ്രൊ
ബേഷണറി എസ്.ഐ.ഷറഫുദീൻ എന്നിവർ പങ്കെടുത്തു.